ഇടതുമുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ് നേതാക്കളോട് സോണിയ ഗാന്ധി

0

തൃണമൂല്‍ കോണ്‍ഗ്രസിനും ബിജെപിക്കുമെതിരേ ഇടതുമുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ് നേതാക്കളോട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടതായി മുതിര്‍ന്ന നേതാവും ബംഗാള്‍ പ്രതിപക്ഷ നേതാവുമായ അബ്ദുല്‍ മന്നാന്‍.

സോണിയയുടെ വസതിയില്‍ വ്യാഴാഴ്ച രണ്ടുതവണ ചര്‍ച്ച നടത്തുകയും ബംഗാളിലെ രാഷ്ട്രീയ സ്ഥിതിഗതികളെ കുറിച്ച് വിലയിരുത്തുകയും ചെയ്ത ശേഷമാണ് നിര്‍ദേശം നല്‍കിയത്. ബംഗാളില്‍ കോണ്‍ഗ്രസ് ദുര്‍ബലമാവുകയാണെന്നും ബിജെപി അതിവേഗം ശക്തിപ്രാപിക്കുകയാണെന്നുമുള്ള കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലുള്ള കോണ്‍ഗ്രസ്-ഇടതു സഖ്യമെന്ന സോണിയ ഗാന്ധിയുടെ നിര്‍ദേശം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്.

സോണിയ ഗാന്ധിയുമായി ഞങ്ങള്‍ രാഷ്ട്രീയ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തെന്നും സംസ്ഥാനത്ത് കോണ്‍ഗ്രസ്-ഇടതുസഖ്യത്തെക്കുറിച്ച് പൊതുജനാഭിപ്രായം ഉണ്ടാക്കുകയും ഇടതുമുന്നണിയുമായി സകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതായി അബ്ദുല്‍ മന്നാന്‍ പറഞ്ഞു.

- Advertisement -