മദർ മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കാൻ ഒരുങ്ങി സെന്റ് പീറ്റേഴ്സ് ചത്വരം

0

മദർ മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കാൻ ഒരുങ്ങി സെന്റ് പീറ്റേഴ്സ് ചത്വരം. നാളെ ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഫ്രാൻസിസ് മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ മറിയം ത്രേസ്യ ഉൾപ്പെടെ അഞ്ചു പേരെ വിശുദ്ധരായി പ്രഖ്യാപിക്കും.

ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ബി​​​ഷ​​​പ് മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ ഉൾപ്പെടെ
വി​​​ശു​​​ദ്ധരാ​​​യി ഉ​​​യ​​​ർ​​​ത്ത​​​പ്പെ​​​ടു​​​ന്ന​​​വ​​​രു​​​ടെ രൂ​​​പ​​​താ​​ധ്യ​​​ക്ഷ​​​ന്മാ​​​ർ ചടങ്ങിൽ സ​​​ഹകാ​​​ർ​​​മി​​​ക​​​രാ​​​കും. അ​​​ഞ്ചു​​​പേ​​​രി​​​ൽ മൂ​​​ന്നാ​​​മ​​​തായാ​​​ണ് മ​​​റി​​​യം ത്രേ​​​സ്യ​​​യു​​​ടെ പേ​​​രു​​​ വി​​​ളി​​​ക്കു​​​ക​​​.

ഹോളി ഫാമിലി സന്ന്യാസ സമൂഹത്തിന്റെ ജനറൽ കൗൺസിലർ സിസ്റ്റർ ഭവ്യ, ജസ്റ്റിസ് കുര്യൻ ജോസഫ് എന്നിവർ ലേഖനം വായിക്കും. പ്രാർഥനകൾ മലയാളം, ഹിന്ദി, ഇംഗ്ളീഷ് , ഇറ്റാലിയൻ, ജർമൻ എന്നീ ഭാഷകളിൽ ചൊല്ലും.

ചടങ്ങിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്ന് എംപിമാരായ ടി.എൻ പ്രതാപൻ, ബെന്നി ബഹന്നാർ എന്നിവരടങ്ങിയ ജനപ്രതിനിധികളും സന്ന്യസ്തരും വിശ്വാസികളും അടക്കം നാനൂറിലേറെ പേർ റോമിലെത്തിയിട്ടുണ്ട്. വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്റെ നേത്യത്വത്തിലുള്ള കേ​ന്ദ്ര​സം​ഘ​വും ചടങ്ങിന് സാക്ഷികളാകും.

റോ​​​മി​​​ൽ വി​​​ശു​​​ദ്ധപദവി പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​നു മ​​​രി​​​യ മ​​​ജോ​​​രേ മേ​​​ജ​​​ർ ബ​​​സി​​​ലി​​​ക്ക​​​യി​​​ൽ ജാ​​​ഗ​​​ര​​​ണ പ്രാ​​​ർ​​​ഥ​​​ന ന​​​ട​​​ക്കും. വി​​​ശു​​​ദ്ധ​​​രു​​​ടെ കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ന്‍റെ പ്രീ​​​ഫെ​​​ക്ട് ക​​​ർ​​​ദി​​​നാ​​​ൾ ആ​​​ഞ്ച​​​ലോ ജി​​​യോ​​​വാ​​​നി ബെ​​​ച്ച്യു മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​നാ​​​കും.

തൃ​​​ശൂ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത്, പാ​​​ല​​​ക്കാ​​​ട് ബി​​​ഷ​​​പ് മാ​​​ർ ജേ​​​ക്ക​​​ബ് മ​​​ന​​​ത്തോ​​​ട​​​ത്ത് എ​​​ന്നി​​​വ​​​ർ സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​രാ​​​കും. തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​വി​​​ലെ പ​​​ത്ത​​​ര​​​യ്ക്ക് റോ​​​മി​​​ലെ സെ​​​ന്‍റ് അ​​​ന​​​സ്താ​​​സി​​​യ ബ​​​സി​​​ലി​​​ക്ക​​​യി​​​ൽ സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി​​​യു​​​ടെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ കൃ​​​ത​​​ജ്ഞ​​​താ​​​ബ​​​ലി അ​​​ർ​​​പ്പി​​​ക്കും.

- Advertisement -