സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നടത്തിപ്പ് പ്രതിസന്ധിയില്‍

0

കായികാധ്യാപകരുടെ നിസ്സഹകരണ സമരം തുടരുന്നസാഹചര്യത്തില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നടത്തിപ്പ് പ്രതിസന്ധിയില്‍. ഇതേ തുടർന്ന്
സഹായം ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് സ്‌പോര്‍ട്‌സ് കൗണ്‍സിലിനെ സമീപിച്ചു.

ഈ മാസം 24 മുതല്‍ റവന്യൂ സ്‌കൂള്‍ ഗെയിംസ് മത്സരങ്ങളും നവംബര്‍ 14ന് അത്‌ലറ്റിക് മീറ്റും നടത്താനായിരുന്നു തീരുമാനം.എന്നാല്‍ ഇതുവരെ സ്‌ക്കൂള്‍ തല മത്സരങ്ങള്‍ പോലും നടത്തിയിട്ടില്ല.

2017 മുതല്‍ കായിക അധ്യാപര്‍ ഉന്നയിക്കുന്ന ആവശ്യമാണ് 200 കുട്ടികളുള്ള യു.പി സ്‌കൂളുകളില്‍ കായികാധ്യാപകനെ നിയമിക്കുക, കായികാധ്യാപകരുടെ തസ്തിക നിര്‍ണ്ണയ മാനദണ്ഡങ്ങള്‍ കാലോചിതമായി പരിഷ്‌ക്കരിക്കുക, ഹയര്‍സെക്കണ്ടറി മേഖലയില്‍ തസ്തിക അനുവദിക്കുക തുടങ്ങി പ്രധാനപ്പെട്ട അഞ്ച് ആവശ്യങ്ങള്‍, എന്നാല്‍ പ്രശ്‌നം പരിഹരിക്കാമെന്ന് വിദ്യഭ്യാസ മന്ത്രി ഉറപ്പ് നല്‍കി രണ്ട വര്‍ഷം പിന്നിട്ടിട്ടും നടപടി ആകാത്തതില്‍ പ്രതിഷേധിച്ചാണ് കായിക അധ്യാപകര്‍ ഇത്തവണ മേളയുടെ നടത്തിപ്പില്‍ നിന്ന് പൂര്‍ണമായും വിട്ട് നില്‍ക്കുന്നത്.

ഇതേ തുടര്‍ന്ന്
ഓണാവധിക്ക് ശേഷം ആരംഭിക്കാനിരുന്ന ഉപജില്ലാ റവന്യു ജില്ലാ മത്സരങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പോലും ആരംഭിച്ചിട്ടില്ല. മത്സരങ്ങളുടെ നടത്തിപ്പിനായി സബ്ജില്ലാതലത്തില്‍ 163 സെക്രട്ടറിമാരെയും ജില്ലാതലത്തില്‍ 14 സെക്രട്ടറിമാരെയും തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ ചുമതലയേറ്റെടുക്കാന്‍ ഇതുവരെ ആരും തയ്യാറായിട്ടില്ല.

- Advertisement -