വാഹന നിയമ ലംഘന പിഴ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം

0

മോട്ടോര്‍ വാഹന നിയമ ലംഘനങ്ങള്‍ക്ക് ചുമത്തുന്ന പിഴ സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി.

മോട്ടോര്‍ വാഹന നിയമ ലംഘനങ്ങള്‍ക്ക് പിഴത്തുക വലിയ തോതില്‍ വര്‍ധിപ്പിച്ചത് നടപ്പാക്കാന്‍ സാധിക്കില്ലെന്ന് ചില സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാറിന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി നിലപാട് വ്യക്തമാക്കിയത്.

ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ തന്നെ പുറപ്പെടുവിക്കും. വരുമാനം വര്‍ധിപ്പിക്കലിനെക്കാള്‍ അപകടം കുറക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമെന്നും ഗഡ്കരി വ്യക്തമാക്കി.

നിയമം പാലിച്ചാല്‍ പിഴയുടെ കാര്യം ഉദിക്കുന്നില്ല. എന്നാല്‍, പിഴത്തുക കുറച്ചാല്‍ ജനങ്ങള്‍ നിയമം പാലിക്കുമെന്ന് കരുതുന്നില്ലെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

- Advertisement -