സംസ്ഥാനത്തെ ആദ്യ ബോക്‌സിംങ് അക്കാദമി പ്രവര്‍ത്തനമാരംഭിച്ചു

0

സംസ്ഥാനത്തെ ആദ്യ ബോക്‌സിംങ് അക്കാദമി കൊല്ലം പെരിനാട് തുടങ്ങി. 25 ലക്ഷം രൂപ ചിലവിലാണ് അന്താരാഷ്ട്ര നിലവാരത്തോടെ ബോക്‌സിംങ് അക്കാദമി കൊല്ലം കുണ്ടറ മണ്ഡലത്തില്‍ സ്ഥാപിച്ചത്.

കൊല്ലം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പെരിനാട് സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടങ്ങിയ അക്കാഡമി മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ നാടിന് സമര്‍പ്പിച്ചു. ഹൈസ്‌കൂള്‍-ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്ക് ഉന്നത നിലവാരമുള്ള പരിശീലനം നല്‍കി രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുപ്പിക്കുകയാണ് അക്കാദമിയുടെ ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.

25 ലക്ഷം രൂപ ചെലവില്‍ തുടങ്ങിയ സംരംഭത്തിന് കെ സി ലേഖയപ്പോലുള്ള രാജ്യാന്തര നിലവാരമുള്ള പരിശീലകരുടെ പിന്തുണ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി അധ്യക്ഷയായി. ബോക്സിംഗ് പരിശീലനത്തിന് കെ സി ലേഖ തുടക്കമിട്ടു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് വേണുഗോപാല്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എക്സ് ഏണസ്റ്റ്, പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍ അനില്‍, സംസ്ഥാന ബോക്സിംഗ് അസോസിയേഷന്‍ സെക്രട്ടറി ഡോ സി ബി റെജി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisement -