ടെസ്റ്റ് ക്രിക്കറ്റില്‍ 7000 റണ്‍സ് വേഗറെക്കോര്‍ഡ് സ്റ്റീവ് സ്മിത്തിന്

0

ടെസ്റ്റ് ക്രിക്കറ്റില്‍ 7000 റണ്‍സ് ഏറ്റവും വേഗത്തില്‍ പൂര്‍ത്തിയാക്കി റെക്കോര്‍ഡിട്ട് ഓസ്ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്ത്. പാകിസ്ഥാനെതിരായ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ വ്യക്തിഗത സ്‌കോര്‍ 23 റണ്‍സ് പിന്നിട്ടതോടെയാണ് ടെസ്റ്റ് ക്രിക്കറ്റില്‍ 7000 റണ്‍സെന്ന നാഴികക്കല്ല് സ്മിത്ത് പിന്നിട്ടത്.

121 ഇന്നിങ്‌സ് മാത്രമാണ് 7000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ സ്മിത്തിന് വേണ്ടിവന്നത്. ഇതോടെ 73 വര്‍ഷത്തിനൊടുവില്‍ മുന്‍ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ വാലി ഹാമണ്ടിന്റെ റെക്കോര്‍ഡ് തകര്‍ത്ത് ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 7000 റണ്‍സ് നേടുന്ന ബാറ്റ്‌സ്മാനെന്ന ചരിത്രനേട്ടം സ്റ്റീവ് സ്മിത്ത് സ്വന്തമാക്കി.

വീരേന്ദര്‍ സെവാഗ് (134 ഇന്നിങ്‌സ്), സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (136 ഇന്നിങ്‌സ്) എന്നിവരാണ് ഈ പട്ടികയില്‍ മൂന്നും നാലും സ്ഥാനങ്ങളിലുള്ളത്. 138 ഇന്നിങ്‌സില്‍ നിന്നും 7000 റണ്‍സ് പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഗാരി സോബേഴ്സിനും കുമാര്‍ സംഗക്കാരയ്ക്കുമൊപ്പം അഞ്ചാം സ്ഥാനത്താണ്.

- Advertisement -