മുത്തലാഖ് ക്രിമിനല്‍ കുറ്റം;ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും

0


മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. മുത്തലാഖ് നിയമം ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ മുസ്ലീം സംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ
എന്‍.വി. രമണ, അജയ് രസ്തോഗി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. മുത്തലാഖ് ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രിം കോടതി വിധിച്ചിരുന്നു. അതിനാല്‍ പ്രത്യേക നിയമം ആവശ്യമില്ലെന്നാണ് ഹര്‍ജികളിലെ വാദം. നിയമം മുസ്ലീം ഭര്‍ത്താക്കന്മാരോടുള്ള വിവേചനമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

- Advertisement -