കളിപ്പാട്ടങ്ങൾ അവർ തന്നെ പെറുക്കിയടുക്കട്ടെ

0

ഓരോ പ്രായത്തിലും കുട്ടി നേടിയെടുക്കേണ്ട സ്കില്ലുകൾ ഒരുപാടുണ്ട്. ബുദ്ധിവികാസത്തേയും വൈകാരിക പക്വതയേയും ശരീരത്തേയും ഉത്തേജിപ്പിക്കുന്ന കുറച്ച് ജീവിത പാഠങ്ങൾ. അതവരെ വ്യക്തിത്വമുള്ളവരാക്കുമെന്ന് മാത്രമല്ല ജീവിതത്തിന്റെ മൂല്യം കൂട്ടുകയും ചെയ്യും.  

വീട്ടിൽ കുസൃതിക്കുടുക്കളുണ്ടെങ്കിൽ, അമ്മമാരുടെ വലിയ വെല്ലുവിളി വീടു നിറയെ ചിതറിക്കിടക്കുന്ന കളിപ്പാട്ടങ്ങൾ അടുക്കിവെക്കുകയെന്നതാണ്. മൂന്നു വയസ്സു മുതൽ കുട്ടികളെ കളി കഴിഞ്ഞാൽ കളിപ്പാട്ടങ്ങള്‍ എടുത്തു വെക്കാൻ പഠിപ്പിക്കാം. 

ഒരു ബാസ്ക്കറ്റോ കാർഡ് ബോർഡ് പെട്ടിയോ ആവശ്യമില്ലാത്ത ബാത്ത്ടബ്ബോ അതിനു വേണ്ടി നല്കാം. അത് വെക്കാനൊരു സ്ഥലവും കണ്ടുപിടിക്കണം. 

ഒന്നോ രണ്ടോ ദിവസം കളിപ്പാട്ടങ്ങൾ പെറുക്കിയിട്ട് കാണിച്ചു കൊടുക്കാം. പിന്നീട് അത് ചെയ്യിക്കുന്നതിൽ വിട്ടുവീഴ്ച വരുത്താൻ പാടില്ല.

കളിപ്പാട്ട പ്രായം കഴിയുമ്പോൾ വീട്ടിലെ പത്രമാസികകളും മാഗസിനുകളും അടുക്കി വെക്കുന്ന ജോലി അവർക്കു നല്കാം. വലുതാവുമ്പോൾ സാധനങ്ങൾ വലിച്ചിടുന്ന സ്വഭാവം അവർക്കുണ്ടാകില്ല. 

ഈയൊരു പ്രവൃത്തിയിലൂടെ കുട്ടികളുടെ കണ്ണുകളും കൈകളും തമ്മിലുള്ള ഏകോപനമാണ് നടക്കുന്നത്. കളിപ്പാട്ടങ്ങൾ ഓരോന്നായി പെറുക്കിയിടുമ്പോൾ എണ്ണാനും വസ്തുക്കൾ ക്രമീകരിച്ചു വെക്കാനും അവർ പഠിക്കും. അത് അരിതമെറ്റിക് സ്കിൽസിനെ വളർത്തുകയും ഓർമ്മശക്തി കൂട്ടുകയും ചെയ്യുന്നു. എപ്പോൾ കളി അവസാനിപ്പിക്കണം എന്നതിലൂടെ സമയത്തെക്കുറിച്ചുള്ള ബോധവും സ്വയം നിയന്ത്രിക്കാനുള്ള കഴിവും, വൃത്തി, കളിപ്പാട്ടങ്ങൾ സൂക്ഷിക്കുന്നതിലൂടെ പണത്തിന്റെ മൂല്യം ഇങ്ങനെ നിരവധി കാര്യങ്ങൾ നിസ്സാരമെന്ന് തോന്നുന്ന ഈ പ്രവർത്തിയിലൂടെ അവർ നേടിയെടുക്കുന്നുണ്ട്.

- Advertisement -