ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്തില്ല, കാമുകന് ക്വട്ടേഷന്‍, ദേശീയ ടെന്നീസ് ചാമ്പ്യന്‍ അറസ്റ്റില്‍

0


ചിത്രങ്ങള്‍ ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്യാന്‍ വിസമ്മതിച്ച കാമുകന് ക്വട്ടേഷന്‍ നല്‍കിയ മുന്‍ ദേശീയ ടെന്നീസ് ചാമ്പ്യന്‍ അറസ്റ്റില്‍. മുന്‍ ദേശീയ അണ്ടര്‍ 14 ടെന്നീസ് ചാമ്പ്യന്‍ വാസവി ഗണേശനാണ്(20) അറസ്റ്റിലായത്.
കഴിഞ്ഞയാഴ്ച അമേരിക്കയില്‍ നിന്ന് ചെന്നൈയിലെത്തിയ വാസവി നഗരത്തിലെ പാര്‍ക്കില്‍ നവീദുമായി കൂടിക്കാഴ്ച നടത്തി. സംസാരത്തിനിടെ ഇരുവരും ഒരുമ്മിച്ചുള്ള ചിത്രം നവീദ് പകര്‍ത്തുകയായിരുന്നു. എന്നാല്‍ ഡിലീറ്റ് ചെയ്യാന്‍ വാസവി ആവശ്യപ്പെട്ടെങ്കിലും നവീദ് വഴങ്ങാതെ കടന്നു കളഞ്ഞു.

തുടര്‍ന്ന് ഫോണ്‍ തിരികെ വാങ്ങാനും നവീദിനെ കൈകാര്യം ചെയ്യാനും ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്തുക്കളോട് വാസവി ആവശ്യപ്പെടുകയായിരുന്നു. മൂന്നംഗ സംഘത്തെ പിടികൂടിയപ്പോഴാണ് കാമുകിയുടെ ക്വട്ടേഷന്‍ പുറത്താകുന്നത്.

- Advertisement -