ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന തീരുമാനം സർക്കാർ അംഗീകരിച്ചു

0

തന്ത്രിയുടെ നിർദേശം മാനിച്ച് ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന തീരുമാനം സർക്കാർ അംഗീകരിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസുവും തന്ത്രി കണ്ഠരര് മഹേഷ് മോഹനരും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.കോവിഡ് ഭീഷണി തുടരുന്നതിനാൽ തത്കാലം ഭക്തജനസാന്നിധ്യം ഒഴിവാക്കണമെന്ന തന്ത്രിയുടെ ആവശ്യം ന്യായമാണെന്ന് സർക്കാർ അംഗീകരിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.ഉത്സവം ചടങ്ങായി നടത്താനും തീരുമാനിച്ചിട്ടുണ്ട്. ആരാധാനാലയങ്ങൾ എന്തുകൊണ്ട് തുറക്കുന്നില്ലെന്ന് പ്രതിപക്ഷവും ബിജെപിയും നിരന്തരം ചോദിച്ചുക്കൊണ്ടിരിക്കുകയായിരുന്നു. മദ്യശാലകൾ തുറന്നുകൊടുത്തിട്ടും ആരാധനാലയങ്ങൾ സർക്കാർ തുറക്കാത്തത് മനഃപൂർവ്വമാണെന്നും ബിജെപിയും കോൺഗ്രസ് നേതാക്കളും നിരന്തരം ആരോപിച്ചിരുന്നു. ഈ സന്ദർഭത്തിലും കേന്ദ്ര സർക്കാരിന്റെ അനുമതിയുള്ളതിനാലാണ് ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ തീരുമാനിച്ചത്. സംസ്ഥാന സർക്കാർ മതമേലധ്യക്ഷൻമാരുമായും മറ്റു ചർച്ച നടത്തുകയും ചെയ്തിരുന്നുവെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

- Advertisement -