പൈപ്പിനുള്ളിൽ കുടുങ്ങിയ പൂച്ചക്കുട്ടിയെ രക്ഷെടുത്തി

0

പൈപ്പിനുള്ളിൽ കുടുങ്ങിയ പൂച്ചക്കുട്ടിയെ രക്ഷെടുത്തി. കൊല്ലക്കോട്പുതുഗ്രാമത്തിൽ റിട്ട. ഐസിഡിഎസ് ഓഫിസർ എൻ.വിജയലക്ഷ്മിയുടെ വീട്ടിലാണ് ഒന്നര മാസം പ്രായമുള്ള പൂച്ചക്കുട്ടി ഒരടിയിൽ താഴെ നീളമുള്ള പൈപ്പിനകത്തു കുടുങ്ങിയത്. 3 മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിൽ ചിറ്റൂർ അഗ്നിരക്ഷാ നിലയത്തിലെ സിവിൽ ഡിഫൻസ് വൊളന്റിയറും അയൽവാസിയുമായ എൻ.ബി.പ്രശാന്ത് പൈപ്പ് മുറിച്ച് ഒരു പോറൽ പോലുമേൽക്കാതെ പൂച്ചക്കുട്ടിയെ രക്ഷപ്പെടുത്തി.ശനിയാഴ്ച രാവിലെ വീടിനു മുകളിലെ പൂച്ചക്കുട്ടിയെ നോക്കാനായി വിജയലക്ഷ്മിയുടെ മകൾ കെ.എസ്.ലക്ഷ്മി കയറിയ സമയത്തു പൂച്ചക്കുട്ടി തല ഒരു ഭാഗത്തും ഇടുപ്പിന്റെ ഭാഗം മറുവശത്തുമെന്ന നിലയിൽ പൈപ്പിനകത്തു കുടുങ്ങിക്കിടക്കുകയായിരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കാലുകളും പൈപ്പിനകത്തായി.

- Advertisement -