ഹൈഡ്രോക്സിക്ലോറോക്വിൻ സുരക്ഷിതം;ക്ലിനിക്കൽ പരീക്ഷണം തുടരാമെന്ന് ലോകാരോഗ്യസംഘടന

0

ഹൈഡ്രോക്സിക്ലോറോക്വിൻ ക്ലിനിക്കൽ പരീക്ഷണം തുടരാമെന്ന് ലോകാരോഗ്യസംഘടന. മരുന്നിന്റെ സുരക്ഷസംബന്ധിച്ച് വിദഗ്ധർ പുനപരിശോധന നടത്തിയെന്നും ക്ലിനിക്കൽ പരീക്ഷണം നടത്തുന്നത് ആരംഭിക്കാൻ ശുപാർശ ചെയ്യുന്നുവെന്ന് സംഘടന ഡയറക്ടർ ജനറൽ പറഞ്ഞു. റെമിഡിസിവർ. ചില എച്ച്.ഐ.വി മരുന്നുകൾ, എന്നിവ ഉപയോഗിച്ചുള്ള പരീക്ഷണം തുടരാനും സംഘടന അനുമതി നൽകി.
കോവിഡ് ചികിത്സയ്ക്ക് ഹൈഡ്രോക്സിക്ലോറോക്വിൻ ഉപയോഗിക്കുന്നവർക്ക് മരണസാധ്യത കൂടുതലാണെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ സുരക്ഷാപ്രശ്നങ്ങൾ ഇല്ലെന്ന് വിദഗ്ധ സമിതി വിലയിരുത്തി. മുൻപുള്ള ട്രയൽ പ്രോട്ടോക്കോൾ തുടരണമെന്നും സംഘടന നിർദേശിക്കുന്നു.
ലോകാരോഗ്യ സംഘടനയുടെ സുരക്ഷാ നിരീക്ഷണ സമിതി ഹൈഡ്രോക്സിക്ലോറോക്വിനിനെക്കുറിച്ച് ലഭ്യമായ എല്ലാ മരണവിവരങ്ങളും പരിശോധിച്ചതായി ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.സുരക്ഷാ ആശങ്ക ചൂണ്ടിക്കാട്ടിയാണ് ഹൈഡ്രോക്സിക്ലോറോക്വിന്റെ ക്ലിനിക്കൽ പരീക്ഷണം നിർത്താൻ ലോകാരോഗ്യ സംഘടന നിർദേശിച്ചത്.നിലവിൽ 35 രാജ്യങ്ങളിൽ നിന്നായി 3500 പേരെയാണ് ക്ലിനിക്കൽ പരീക്ഷണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

- Advertisement -