തീവണ്ടികളിൽ യാത്രയ്ക്ക് ഒരുങ്ങും മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

0

ഇതര സംസ്ഥാനങ്ങളിൽനിന്നു വരുന്ന തീവണ്ടികളിൽ യാത്രയ്ക്കിടെ അണുനശീകരണം നടത്താനുള്ള സംവിധാനങ്ങളൊന്നുമില്ല. അതിനാൽ യാത്രക്കാരുണ്ടായിരുന്ന ബർത്തുകൾ അണുനശീകരണം നടത്താതെ വീണ്ടും ഉപയോഗിക്കേണ്ടിവരും. അതിനാൽ വളരെ അത്യാവശ്യമുള്ള യാത്രകൾ മാത്രം നടത്തുക. നിങ്ങളുടെ സുരക്ഷ നിങ്ങളുടെ കൈ കളിലാണെന്ന ബോധ്യത്തോടെ സുരക്ഷാ ക്രമീകരണങ്ങൾ സ്വീകരിക്കുക.
സംസ്ഥാനത്തിനകത്ത് തീവണ്ടിയിൽ ഇരുന്നുമാത്രം യാത്ര ചെയ്യുന്നതാണ് നല്ലത്. സീറ്റിൽ പേപ്പറോ മറ്റോ ഇട്ട് ഇരിക്കണം. യാത്ര അവസാനിക്കുമ്പോൾ പേപ്പർ നശിപ്പിച്ചുകളയണം. ജനാലകൾ തുറന്നിടണം. തീവണ്ടിയിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കണം. യാത്രയുടെ ആദ്യവസാനം മുഖാവരണം ഉപയോഗിക്കണം. മുഖത്തേക്ക് കൈ കൊണ്ടുപോകുകയേ അരുത്. യാത്ര കഴിഞ്ഞ് തുണി ചെറിയ ചൂടുവെള്ളത്തിൽ അലക്കി, കുളിച്ചശേഷമേ വീടിനുള്ളിൽ കയറാവൂ.

- Advertisement -