ആര്‍ത്തവത്തില്‍ അമിത രക്തസ്രാവമോ? സൂക്ഷിക്കൂ, നിങ്ങള്‍ക്ക് ചിലപ്പോള്‍ ഈ രോഗമാകാം…

0

ആര്‍ത്തവ നാളുകളില്‍ അമിത രക്തസ്രാവമുണ്ടാകുന്ന സ്ത്രീകള്‍ അത് സാധാരണമാണെന്നു കരുതി പലപ്പോഴും സഹിക്കുകയാണ് പതിവ്. എന്നാല്‍ ഈ അസ്വഭാവിക ഒഴുക്ക് ചിലപ്പോള്‍ മറ്റൊരു രോഗത്തിന്റെ ലക്ഷണമാകാം!!

കൂടുതല്‍ കേട്ടറിവുകള്‍ ഇല്ലാത്ത ഒരു രോഗമാണ് വോണ്‍ വില്ലിബ്രാന്‍ഡ് രോഗം. എന്നാല്‍ ഇത് സ്ത്രീകളുടെ ആര്‍ത്തവവുമായി ബന്ധപ്പെട്ട് വളരെയധികം പ്രാധാന്യം നിറഞ്ഞതാണ്. രക്തം കട്ടപിടിക്കുന്നതിന് വില്ലിബ്രാന്‍ഡ് എന്ഫാക്റ്റര്‍ വളരെ അത്യാവശ്യമുള്ളതാണ്. എന്നാല്‍ പലപ്പോഴും ഇതിന്റെ അഭാവമാണ് ഇത്തരം അവസ്ഥകള്‍ സ്ത്രീകളില്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നത്. ഇത് തിരിച്ചറിയാന്‍ ആര്‍ത്തവ സമയത്ത് അമിത രക്തസ്രാവമോ അല്ലെങ്കില്‍ കൂടുതല്‍ ദിവസങ്ങള്‍ നീണ്ട് നില്‍ക്കുന്ന ആര്‍ത്തവമോ ആയിരിക്കും ഉണ്ടാവുന്നത്.

ആര്‍ത്തവ സമയമാണ് പലപ്പോഴും ഇത്തരം ഒരു അവസ്ഥ പെട്ടെന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്നത്. കാരണം ഈ സമയത്ത് സ്ത്രീകളില്‍ അമിത രക്തസ്രാവം ഉണ്ടാവുന്നു. മാത്രമല്ല വലിയ രക്തക്കട്ടകള്‍ ആര്‍ത്തവ രക്തത്തോടൊപ്പം പുറത്തേക്ക് പോവുന്നു. കൂടുതല്‍ സമയം പാഡ് മാറ്റേണ്ട അവസ്ഥയും ഉണ്ടാവുന്നു. കൂടുതല്‍ ക്ഷീണം, തളര്‍ച്ച എന്നിവയും ഈ രോഗ ലക്ഷണങ്ങളാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ഇത്തരം രോഗമുള്ള സ്ത്രീകളില്‍ ആര്‍ത്തവ ദിനങ്ങള്‍ പത്ത് മുതല്‍ ഇരുപത് വരെ ദിവസം നീണ്ടു നില്‍ക്കുന്നു. ഇത് വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്.

നൂറിലൊരു സ്ത്രീകളില്‍ ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇത് സാധാരണ ആര്‍ത്തവ കാലമെന്ന് കരുതി പലരും ശ്രദ്ധിക്കാതെ വിടുന്നു. ഇത് പലപ്പോഴും പല വിധത്തിലുള്ള ഗുരുതരാവസ്ഥകളിലേക്ക് നിങ്ങളെ എത്തിക്കുന്നു. പ്രസവ സമയത്താണ് സ്ത്രീകളെ ഇത്തരം അവസ്ഥകള്‍ വളരെയധികം ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ വളരെയധികം ശ്രദ്ധിക്കണം.

രോഗം തിരിച്ചറിയാന്‍ വൈകുന്നതാണ് പലപ്പോഴും രോഗതീവ്രത വര്‍ദ്ധിപ്പിക്കുന്നത്. കൃത്യസമയത്ത് തിരിച്ചറിഞ്ഞ് ചികിത്സ തേടിയാല്‍ അമിത രക്തസ്രാവത്തെ ഇല്ലാതാക്കാന്‍ കഴിയും. പലപ്പോഴും ശസ്ത്രക്രിയ സമയത്തോ പ്രസവ സമയത്തോ ഉണ്ടാവുന്ന അമിത രക്തസ്രാവത്തിലൂടെയാണ് ഇത്തരം അവസ്ഥകളെ ആദ്യമായി പലരും തിരിച്ചറിയുന്നത്. ഇത് പലപ്പോഴും പാരമ്പര്യമായി വരെ സംഭവിക്കാവുന്ന ഒന്നാണ്. അതുകൊണ്ട് വളരെയധികം ശ്രദ്ധ നല്‍കേണ്ടത് ആവശ്യമാണ്.

- Advertisement -