കപ്പ് കേക്കുണ്ടാക്കി വിറ്റ് മൂന്ന് വയസ്സുകാരൻ പൊലീസിന് നൽകിയത് 50000 രൂപ

0

താനുണ്ടാക്കിയ കപ്കേക്ക് വിറ്റ 50,000. രൂപയാണ് കബീർ എന്ന മൂന്നുവയസ്സുകാരൻ മുബൈ പൊലീസിന് കൈമാറിയത്. കഴിഞ്ഞ ദിവസം മാതാപിതാക്കൾക്കൊപ്പം മുബൈ പൊലീസ് ഹെഡ്ക്വാട്ടേഴ്സിലെത്തിയ കബീർ തുക കൈമാറി. ഈ കൊച്ചുമിടുക്കന്റെ വിഡിയോ മുബൈ പൊലീസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. കബീറിന്റെ നന്മ പ്രവർത്തി വളരെപ്പെട്ടെന്നാണ് സോഷ്യൽ ലോകം ഏറ്റടെുത്തത്.

താൻ വീട്ടിണ്ടാക്കുന്ന കപ് കേക്ക് വിറ്റ് പതിനായിരം രൂപയെങ്കിലും ചാരിറ്റി പ്രവർത്തനങ്ങൾക്ക് എത്തിക്കണമെന്നായിരുന്നു കബീറിന്റേയും മാതാപിതാക്കളുടേയും ആഗ്രഹം. എന്നാൽ കപ്കേക്കിൽ നിന്നുള്ള വരുമാനം ഇവരുടെ പ്രതീക്ഷയേക്കാള്‍ അപ്പുറമായി അൻപതിനായിരത്തിൽ എത്തി. അച്ഛൻ കേശവിനും അമ്മ കരീഷ്മയ്ക്കുമൊപ്പം മുബൈ പൊലീസ് ഹെഡ്ക്വാട്ടേഴ്സിലെത്തിയ കബീർ മുബൈ പൊലീസ് കമ്മീഷണർ പരം ബീർ സിംങിന് കൈമാറി. ഒപ്പം താനുണ്ടാക്കിയ മധുപരലഹാരങ്ങളും കരുതാൻ മറന്നില്ല.

- Advertisement -