ഉപതിരഞ്ഞെടുപ്പിൽ എന്‍ഡിഎക്കൊപ്പം: തുഷാർ വെള്ളാപ്പള്ളി

0

ഉപതിരഞ്ഞെടുപ്പിൽ എന്‍ഡിഎക്കൊപ്പം നിൽക്കുമെന്ന് ബിഡിജെഎസ് ചെയർമാൻ തുഷാർ വെള്ളാപ്പള്ളി. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സാഹചര്യങ്ങൾ വിലയിരുത്തി രാഷ്ട്രീയ നിലപാട് സ്വീകരിക്കും. സാമുദായിക സംഘടനയായ എസ്എൻഡിപി സ്വതന്ത്ര നിലപാട് സ്വീകരിക്കുന്നതിൽ തെറ്റില്ല.

എൻഎസ്എസിന്റെ ശരിദൂര നിലപാട് എൻഡിഎയ്ക്ക് അനുകൂലമാകും. ശബരിമല വിഷയത്തിൽ കേന്ദ്ര സർക്കാർ ശരിയായ നിലപാട് സ്വീകരിച്ചു. ശബരിമലയിൽ സ്ത്രീകളെ കയറ്റാൻ ശ്രമിച്ചത് സംസ്ഥാന സർക്കാരെന്നും തുഷാർ വെള്ളാപ്പള്ളി കണ്ണൂരിൽ പറഞ്ഞു.

- Advertisement -