ഇനി ടിക് ടോക്ക് സ്മാര്‍ട്‌ഫോണും

0

ടിക് ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ് ഡാന്‍സ് സ്വന്തമായി സ്മാര്‍ട്‌ഫോണുകള്‍ നിര്‍മിക്കുന്നു. ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മ്മാണ കമ്പനിയായ സ്മാര്‍ടിസന്‍ ടെക്‌നോളജിയുമായി സഹകരിച്ചാണ് ബൈറ്റ് ഡാന്‍സ് സ്വന്തം ബ്രാന്റില്‍ ഫോണുകള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്.

ഫോണില്‍ ഉപയോഗിക്കുന്നത് ആന്‍ഡ്രോയിഡ് ആയിരിക്കുമോ മറ്റേതെങ്കിലും ഓപ്പറേറ്റിങ് സിസ്റ്റം ആയിരിക്കുമോ എന്ന് വ്യക്തമല്ല. ഫോണിന്റെ മറ്റ് സവിശേഷതകളെ കുറിച്ച് മറ്റ് വിവരങ്ങള്‍ ഒന്നും പുറത്തുവിട്ടിട്ടില്ല.

മ്യൂസിക്കലി ആപ്പിനെ ഏറ്റെടുത്താണ് ബൈറ്റ് ഡാന്‍സ് ടിക് ടോക്ക് എന്ന പേരില്‍ ചെറുവീഡിയോകള്‍ക്കായി പുതിയ സേവനം ആരംഭിച്ചത്. ഇത് ആഗോള തലത്തില്‍ വലിയ വിജയമാണ്. ഇത് കൂടാതെ ഫ്‌ളിപ്ചാറ്റ് എന്ന പേരില്‍ ഒരു മെസേജിങ് സേവനവും ടിക് ടോക്ക് ആരംഭിച്ചിട്ടുണ്ട്. ഒപ്പം വീഡിയോ സ്ട്രീമിങ് രംഗത്തേക്ക് കടക്കാനും ബൈറ്റ് ഡാന്‍സിന് പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

- Advertisement -