അച്ഛന്റെ കേബിൾ ക്രോസ്സ് മെഷീനെ ഊഞ്ഞാലാക്കി ഇസക്കുട്ടി

0

ലോക്ഡൗണിൽ കളികളും ലോക്ക് ആയതോടെ ആകെ പെട്ടിരിക്കുകയാണല്ലോ കുട്ടികൾ. എന്നാൽ ടൊവീനോയുടെ മകൾ അതിനൊരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ്.അച്ഛന്റെ ജിമ്മിലെ കേബിൾ ക്രോസ്സ് മെഷീനെ ഊഞ്ഞാലാക്കി ആടുകയാണ് ഇസ. മകളുടെ ഈ വെറൈറ്റി ഊഞ്ഞാലാട്ടം പകർത്തി പോസ്റ്റ് ചെയ്തത് ടൊവീനോ തന്നെയാണ്. ‘ആവശ്യം സൃഷ്ടിയുടെ മാതാവ്. ലോക്ഡൗൺ കളികളുടെ വാതിൽ വാതിലടച്ചപ്പോള്‍ അവള്‍ എന്റെ ജിമ്മിന്റെ വാതൽ തുറന്നു. എന്റെ കേബിൾ ക്രോസ്സ് മെഷീനെ ഊഞ്ഞാലാക്കി മാറ്റിയിരിക്കുന്നു’ എന്നാണ് വിഡിയോയ്ക്ക് ടൊവീനോ അടിക്കുറിപ്പിട്ടിരിക്കുന്നത്.

- Advertisement -