ഇന്ത്യക്കാര്‍ ശ്രദ്ധയില്ലാത്തവരെന്ന് ട്രംപ്

0

മാറിവരുന്ന കാലാവസ്ഥകളെക്കുറിച്ചോ അതിന്റെ പരിണിതഫലങ്ങളെക്കുറിച്ചോ യാതൊരു ശ്രദ്ധയുമില്ലാത്തവരാണ് ഇന്ത്യക്കാരെന്ന് അമേരിക്കന്‍ പ്രസിഡന്‍് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയും ചൈനയും റഷ്യയും പോലുള്ള രാജ്യമാണ് കാലാവസ്ഥാ വ്യതിയാനത്തിന് മുഖ്യകാരണമെന്നും ട്രംപ് കുറ്റപ്പെടുത്തി.

‘അവിടത്തെ ആളുകള്‍ക്ക് പരിസ്ഥിതിയുടെ കാര്യത്തില്‍ യാതൊരു ഉത്തരവാദിത്തവുമില്ല, മലിനീകരണം അവര്‍ക്കൊരു പ്രശ്‌നമേയല്ല. കുടിക്കാന്‍ നല്ല വെള്ളമോ ശ്വസിക്കാന്‍ ശുദ്ധവായുവോ ഇല്ലാത്ത ഇടങ്ങളാണ് അവിടെയുള്ളത്’ . ട്രംപ് ലണ്ടനില്‍ നടത്തിയ സന്ദര്‍ശനത്തിനിടെ ഒരു ബ്രിട്ടിഷ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യയുടെ പരിസ്ഥിതി ബോധത്തെക്കുറിച്ച് പരാമര്‍ശിച്ചത്. അതേസമയം ലോകത്ത് ഏറ്റവും ശുദ്ധമായ വായുവും ജലവും ലഭ്യമായത് അമേരിക്കയിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ചുള്ള പാരിസ് ഉടമ്പടിയില്‍ നിന്നും ട്രംപ് പിന്‍വാങ്ങിയതു സംബന്ധിച്ചുള്ള ചോദ്യത്തിനായിരുന്നു ഇന്ത്യയെയും ചൈനയെയും റഷ്യയെയും കുറിച്ചുള്ള പരാമര്‍ശം.

- Advertisement -