മഡോണ സെബാസ്റ്റ്യൻ തള്ളിയതല്ല; സത്യമിതാണ്

0

ഒരു ചാനൽ ഇന്റർവ്യൂവിൽ തന്റെ കുട്ടിക്കാലത്തെക്കുറിച്ച് സംസാരിച്ച ചലച്ചിത്ര താരം മഡോണ സെബാസ്റ്റ്യനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. തന്റെ കുട്ടിക്കാലത്തെക്കുറിച്ചു മഡോണ പങ്കു വെച്ച കാര്യങ്ങൾ തള്ളലാണെന്ന പേരിലാണ് സോഷ്യൽ മീഡിയ ട്രോളൻമാർ ആഘോഷിക്കുന്നത്.

മഡോണയുടെ ഇന്റർവ്യൂവിലെ ഭാഗം


എന്നാൽ സത്യമിതാണ്, സൈക്കോളജിയിൽ
ഫാൾസ് മെമ്മറി( false memory) എന്നൊരു പ്രതിഭാസം ഉണ്ട്. നമ്മുടെ വളരെ ചെറുപ്പത്തിൽ, രണ്ടു വയസ്സിനും മുൻപേ സംഭവിച്ചിട്ടുള്ളതായി ഓർമ്മയിൽ നിൽക്കുന്ന പലതും സത്യത്തിൽ നമ്മുടെ തലച്ചോറിൽ യഥാർത്ഥ സംഭവം ആയി കുട്ടിക്കാലത്ത് സ്റ്റോർ ചെയ്യപ്പെട്ട നുണ ആണെന്നാണ് ഫാൾസ് മെമ്മറി കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു ഇരുപത് വർഷങ്ങൾക്കിപ്പുറം ഒരാൾ അത്തരമൊരു അനുഭവം ഓർത്ത് പറയുമ്പോൾ അത് അയാൾക്ക് യഥാർത്ഥത്തിൽ അനുഭവിച്ച ഒരു കാര്യമായിട്ട് തന്നെയാണ് മനസ്സിൽ ഉണ്ടാവുക. അതിന്റെ ചിത്രങ്ങളും മനസ്സിൽ തെളിഞ്ഞു വരും. ഫാൾസ് മെമ്മറി പല തരത്തിൽ, പല കാരണത്താൽ രൂപപ്പെടുന്ന ഒന്നാണ്. കുട്ടിക്കാലത്ത് കണ്ട എന്തെങ്കിലും ഫോട്ടോഗ്രാഫ്‌സ്, അച്ഛനോ അമ്മയോ പരാമർശിച്ച എന്തെങ്കിലും കാര്യം എന്നതിൽ നിന്നൊക്കെ അതിൽ ശെരിക്കും ജീവിച്ചതായുള്ള ഒരു ഓർമ്മ ചെറുപ്പത്തിലേ രൂപപ്പെട്ട് അത് ഓരോ തവണ പുതുക്കുന്നതിലൂടെ തലച്ചോറിൽ ൽ കൂടുതൽ കൂടുതൽ ഉറപ്പിക്കപ്പെടുന്നു. സ്വാഭാവികമായും അതയാളുടെ ശക്തമായ ഒരു ഓർമ്മയായി നിലനിൽക്കുന്നു. ഒരു ഇരുപത്തഞ്ചു വയസ്സിൽ അയാൾ അത് ഓർമ്മയായി വളരെ ആത്മവിശ്വാസത്തോടെ നമ്മളോട് പറയുന്നുണ്ടെങ്കിൽ അതൊരിക്കലും കള്ളം പറയുകയോ തള്ളുകയോ അല്ല. അതയാൾക്ക് യാതാർഥ്യം ആണ്. അതിലയാൾ ജീവിച്ചിട്ടുണ്ട് എന്ന നിലയ്ക്കാണ് നിലവിൽ അത് തലച്ചോറിൽ അത് സുക്ഷിക്കപ്പെട്ടിട്ടുള്ളത്.
മഡോണ മാത്രമല്ല നമ്മളിൽ പലരും ഇതുപോലുള്ള ഫാൾസ് മെമ്മറി കൊണ്ടു നടക്കുന്നവരായിരിക്കും.

- Advertisement -