കൊറോണ കഴിഞ്ഞാലും വീട്ടിൽ ഇരുന്നാൽ മതിയെന്ന് ജോലിക്കാരോട് ട്വിറ്റർ

0

ലോകത്തെ ഏറ്റവും വലിയ സമൂഹമാധ്യമ വെബ്‌സൈറ്റുകളിലൊന്നായ ട്വിറ്റര്‍ അവരുടെ ജോലിക്കാരോട് ശിഷ്ടകാലം വീട്ടിലിരുന്ന് ജോലിയെടുത്തോളാന്‍ പറഞ്ഞിരിക്കുകയാണ്. കൊറോണാവൈറസ് ബാധ മൂലം ജോലിക്കാര്‍ സാമൂഹിക അകലംപാലിക്കല്‍ നടത്തണമെന്ന നിയമം വന്നതിനുശേഷം മാര്‍ച്ച് 11നാണ് ട്വിറ്റര്‍ ജോലിക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്‌തോളാന്‍ ആദ്യം ആവശ്യപ്പെട്ടത്. വിട്ടിലിരുന്നുള്ള ജോലി എന്ന ആശയം നടപ്പിലാക്കിയ ആദ്യ കമ്പനികളിലൊന്ന് തങ്ങളാണെന്ന് ട്വിറ്റര്‍ അവകാശപ്പെട്ടു. എന്നാല്‍, കൊറോണാവൈറസ് ഭീതി അകലുകയാണെങ്കിലും ജോലിക്കാരെ തിരിച്ച് ഓഫിസിലെത്തിക്കുന്ന ആദ്യ കമ്പനി തങ്ങളായിരിക്കില്ലെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ ഒരു മാസത്തെ അനുഭവം വച്ച് വീട്ടിലിരുന്നുള്ള ജോലി ചെയ്യല്‍ തങ്ങള്‍ക്ക് പ്രശ്‌നമാവില്ലെന്നു കണ്ടെത്തിക്കഴിഞ്ഞു. ഇതിനാല്‍, തങ്ങളുടെ ജോലിക്കാര്‍ക്ക് വീട്ടിലിരുന്നു ജോലി ചെയ്താല്‍ മതിയെന്നാണെങ്കില്‍ അവര്‍ക്ക് എക്കാലത്തേക്കു അങ്ങനെ ചെയ്യാമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

- Advertisement -