കുന്നിമണി ചെപ്പ് തുറക്കുമ്പോള്‍ സൂക്ഷിക്കണം

0

കുട്ടിക്കാലത്ത് കുന്നിക്കുരു തപ്പി പോകാത്തവരും സൂക്ഷിക്കാത്തവരും അതുകൊണ്ട കളിക്കാത്തവരും ചുരുക്കമായിരിക്കും. കാണാന്‍ വളരെ മനോഹരമായ കുന്നിക്കുരു മണികള്‍ പ്രായഭേദമന്യേ എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ്. എന്നാല്‍ മിന്നുന്നതെല്ലാം പൊന്നല്ല എന്നു പറയാറില്ലേ? അത് കുന്നിക്കുരുവിന്റെ കാര്യത്തിലും സത്യമാണ്. കാണാനുള്ള ഭംഗിയേ ഒള്ളൂ ആള് ഇത്തിരി പ്രശ്‌നക്കാരന്‍ കൂടിയാണ്.
രസകരമായ വസ്തുത ഇതിന്റെ തൂക്കം ആണ്. ഓരോ മണിക്കും ഒരേ തൂക്കം ഒരു ഗ്രാമിന്റെ പത്തിലൊന്ന്. അത് കൊണ്ട് സ്വര്‍ണ്ണം തൂക്കാനും ഈ മണികള്‍ ഉപയോഗിച്ചിരുന്നു. ഇതിന്റെ ഇലയും കായും നേരിയ അളവില്‍ പല അസുഖങ്ങള്‍ക്കും മരുന്നായി ഉപയോഗിക്കുന്നുണ്ടത്രേ. ശോധനക്കും, ലൈംഗിക ഉത്തേജനത്തിനും ഒക്കെ.
ചവക്കാതെ പൊട്ടിക്കാതെ അതെ പടി വിഴുങ്ങിയാല്‍ അതപ്പാടെ മലത്തില്‍ക്കൂടി പുറത്തു പോവും. പലപ്പോഴും അപകടം ഒന്നും സംഭവിക്കില്ല. ചവച്ചരച്ചു കഴിച്ചാല്‍ ഒരെണ്ണം മതി. ഇതിലെ അപകടകാരിയായ ഘടകം ‘അബ്രിന്‍’ എന്ന വിഷമാണ്. ആദ്യം ഇത് ഛര്‍ദിയും വയറിളക്കവും ഉണ്ടാക്കും. അത് കഴിഞ്ഞ് ഈ വിഷം ഹൃദയത്തെ ആണ് പ്രധാനമായി ബാധിക്കുന്നത്. ഹൃദയതാളം തെറ്റും. അതിന്റെ പ്രവര്‍ത്തനം ആകെ തകരാറില്‍ ആവും. ചിലപ്പോ ഞരമ്പുകളെയും കിഡ്‌നിയെയും ബാധിക്കും. മരണം സംഭവിക്കാന്‍ 90 മുതല്‍ 120 മില്ലിഗ്രാം വരെ പൊടി ഉള്ളില്‍ ചെന്നാല്‍ മതി, അതായത് ഒന്നോ രണ്ടോ കുരു.

- Advertisement -