യു പിയില്‍ പ്രിയങ്കയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ നേതാക്കള്‍

0

ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ അടുത്ത തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യവുമായി യുപിയിലെ കോണ്‍ഗ്രസ് നേതാക്കള്‍. തെരഞ്ഞെടുപ്പ് പരാജയം ചര്‍ച്ച ചെയ്യാന്‍ സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയില്‍ വിളിച്ചുചേര്‍ത്ത പാര്‍ട്ടി അവലോകന യോഗത്തില്‍ നേതാക്കള്‍ ഇക്കാര്യം പ്രിയങ്കയെ അറിയിച്ചു.

ഏകോപനമില്ലാതിരുന്നതാണ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പരാജയത്തിന് കാരണമായതെന്ന് നേതാക്കള്‍ ആരോപിച്ചു. ബി ജെ പിയെ ശക്തമായി നേരിടാന്‍ 2022-ലെ നിമയസഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രിയങ്കയെ പരിഗണിക്കണമെന്നാണ് യോഗത്തില്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടത്.

കൂടാതെ നിയമസഭാ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പിലും പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ പ്രിയങ്ക ഗാന്ധിയോട് നേതാക്കള്‍ ആവശ്യപ്പെട്ടു.

- Advertisement -