കെ.എസ്.ആർ.ടി.സി. ബസുകളിൽ ഇനി പ്രീപെയ്ഡ് ഡിജിറ്റൽ കാർഡ്

0

കെ.എസ്.ആർ.ടി.സി. ബസുകളിൽ ഇനി പ്രീപെയ്ഡ് ഡിജിറ്റൽ കാർഡുണ്ടെങ്കിൽ ഇറങ്ങേണ്ട സ്ഥലംമാത്രം പറഞ്ഞാൽമതി ടിക്കറ്റ് കണ്ടക്ടർ തരും. ഡിപ്പോകളിൽനിന്നും പ്രീപെയ്ഡ് കാർഡുകൾ സൗജന്യമായി ലഭിക്കും. ഇവ നൂറുരൂപ മുതലുള്ള തുകയ്ക്ക് ചാർജ് ചെയ്യാം. സമയപരിധിയില്ലാതെ എത്രകാലം വേണമെങ്കിലും കാർഡ് ഉപയോഗിക്കാം. ലോ എന്ന കമ്പനിയാണ് സേവനദാതാക്കൾ. കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ നോട്ടുകളുടെയും നാണയങ്ങളുടെയും വിനിമയം പരമാവധി കുറയ്ക്കാൻ ഡിജിറ്റൽ കാർഡുകൾ സഹായകമാകും.
നെയ്യാറ്റിൻകര-തിരുവനന്തപുരം, ആറ്റിങ്ങൽ-തിരുവനന്തപുരം റൂട്ടുകളിൽ മൂന്നുമാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി. ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ വിജയകരമായി തുടരുന്നതാണിത്. സൗകര്യപ്രദമാണെന്ന് കണ്ടെത്തിയാൽ മൂന്നുമാസത്തിനുശേഷം സംസ്ഥാനംമുഴുവൻ വ്യാപിപ്പിക്കാനാണ് ഉദ്ദേശ്യം.

- Advertisement -