തമിഴ്‌നാട്ടില്‍ നഴ്‌സുമാര്‍ക്ക് അവസരങ്ങള്‍

0

തമിഴ്നാട് മെഡിക്കല്‍ സര്‍വീസസില്‍ വനിതാ നഴ്സുമാരുടെ 1234 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വില്ലേജ് ഹെല്‍ത്ത് നഴ്സ്/ ഓക്സിലറി നഴ്സ് മിഡ്വൈഫ് തസ്തികയിലാണ് ഒഴിവുകള്‍. നിയമനം താത്കാലികമായിരിക്കും.

യോഗ്യത: അപേക്ഷകര്‍ക്ക് എഎന്‍എം യോഗ്യതയും തമിഴ്നാട് നഴ്സസ് ആന്‍ഡ് മിഡ് വൈഫ്സ് കൗണ്‍സില്‍ നല്‍കുന്ന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. തമിഴ് ഭാഷാ പരിജ്ഞാനം ഉള്ളവരായിരിക്കണം അപേക്ഷകര്‍. യോഗ്യത സംബന്ധിച്ച വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തില്‍ ലഭ്യമാണ്.

ശമ്പളം: 19,500-62,000 രൂപ

അപേക്ഷ: www.mrb.tn.gov.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. അപേക്ഷകയുടെ ഫോട്ടോ, ഒപ്പ് എന്നിവ അപേക്ഷയോടൊപ്പം സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യണം. വിജ്ഞാപനത്തില്‍ നല്‍കിയിട്ടുള്ള മാര്‍ഗനിര്‍ദിര്‍ദേശങ്ങള്‍ വായിച്ചുമനസിലാക്കിയ ശേഷം അപേക്ഷിക്കുക.

അപേക്ഷാ ഫീസ്: എസ്.സി., എസ്.ടി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 300 രൂപ. മറ്റുള്ളവര്‍ക്ക് 600 രൂപ

ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി – നവംബര്‍ 13.

- Advertisement -