എന്റെ കുഞ്ഞ് വിഹാന് ഇനി ഒരു കുഞ്ഞുപെങ്ങളുണ്ട്;രണ്ടാമതും അച്ഛനായ സന്തോഷ് പങ്കുവെച്ച് വിനീത് ശ്രീനിവാസൻ

0

രണ്ടാമതും അച്ഛനായ സന്തോഷ് പങ്കുവെച്ച് നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസൻ.വിനീത് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ‘എനിക്കും ദിവ്യയ്ക്കും ഒരു പെൺകുഞ്ഞ് പിറന്നിരിക്കുന്നു.

എന്റെ കുഞ്ഞ് വിഹാന് ഇനി ഒരു കുഞ്ഞുപെങ്ങളുണ്ട്. നിങ്ങളുടെ പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി’-വിനീത് ഫേസ്ബുക്കിൽ കുറിച്ചു. വിഹാന്റെ ജന്മദിനത്തിലാണ് തനിക്ക് രണ്ടാമതും ഒരു കുഞ്ഞു ജനിക്കാൻ പോവുകയാണെന്ന വിവരം വിനീത് പുറത്തുവിട്ടത്.

2012ലാണ് വിനീതും ദിവ്യയും വിവാഹിതരാകുന്നത്. ഏറെ നാൾ നീണ്ടുനിന്ന പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. 2017ലാണ് ഇരുവർക്കും ആൺകുഞ്ഞു ജനിക്കുന്നത്.

- Advertisement -