ആശങ്കയോടെ മാത്രം കാണാന്‍ കഴിയുന്ന ഒരു ട്രെയിലര്‍; ആഷിക് അബു ചിത്രം വൈറസ് ട്രെയിലര്‍ എത്തി

0


നിപാകാലത്തിന്റെ കഥ പറയുന്ന വൈറസ് സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. 17 ജീവനുകള്‍ കവര്‍ന്ന പനിയെ പ്രമേയമാക്കി മലയാളത്തില്‍ ഇറങ്ങുന്ന ഏക ചിത്രമാണ് വൈറസ്. നിപാ ബാധിച്ച കോഴിക്കോട് ജില്ലയിലാണ് വൈറസ് ചിത്രീകരിച്ചത്. ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ വേഷത്തിലെത്തുക രേവതിയായിരിക്കും. കളക്ടര്‍ യു.വി. ജോസ് ആവുന്നത് ടൊവിനോ. നിപ ബാധിതരെ ചികില്‍സിച്ചു ജീവന്‍ വെടിഞ്ഞ നേഴ്‌സ് ലിനിയായി റിമയാവും വേഷമിടുക.

കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, രേവതി, ഇന്ദ്രജിത്ത് ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍,ആസിഫ് അലി, പാര്‍വതി, രമ്യ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ് തുടങ്ങിയ മുന്‍നിര താരങ്ങള്‍ അണിനിരക്കുന്നുവെന്ന പ്രത്യേകതയുമായാണ് വൈറസ് പുറത്തു വരുന്നത്.

- Advertisement -