മൂത്രത്തിലെ കല്ലിനെ കണ്ടംവഴി ഓടിക്കാന്‍ വഴിയുണ്ട്

0

വളരെ സാധാരണമായതും ഒരിക്കല്‍ വന്നാല്‍ മറക്കാന്‍ പറ്റാത്തതുമായ ഒരസുഖമാണിത്. വയറിന്റെ ഒരു വശത്ത് അത്രയ്ക്കും കഠിനമായ വേദനയായിട്ടായിരിക്കും ഇതു വരുന്നത്. മൂത്രത്തിലെ കല്ലെന്ന് പറയുമ്പോള്‍ അത് മൂത്രം കടന്നുപോകുന്ന വഴിയിലെവിടെ വേണമെങ്കിലും വരാം. വൃക്കയിലോ യൂറീറ്ററിലോ മൂത്രസഞ്ചിയിലോ മൂത്രനാളിയിലോ ആകാമത്. കല്ലിരിക്കുന്ന സ്ഥാനത്തിനനുസരിച്ച് വേദന അനുഭവപ്പെടുന്ന സ്ഥലങ്ങളും മാറും. അള്‍ട്രാസൗണ്ടോ സിറ്റി സ്‌കാനോ വഴി കല്ലിന്റെ സ്ഥാനവും വലിപ്പവും കണ്ടെത്താം. 5 മില്ലിമീറ്ററില്‍ താഴെയുള്ള കല്ലുകള്‍ ധാരാളം വെള്ളം കുടിച്ചാല്‍ തന്നെ മൂത്രത്തിലൂടെ പുറത്തുപോകും. വലിയ കല്ലുകള്‍ക്ക് ചികിത്സ വേണ്ടി വരും. വെള്ളം ധാരാളം കുടിക്കുകയാണ്, പ്രത്യേകിച്ചും വരണ്ട കാലാവസ്ഥയില്‍ ജീവിക്കുന്നവര്‍, പ്രധാന പ്രതിരോധമാര്‍ഗം

- Advertisement -