മലയാളികള്‍ ചോറുവെയ്ക്കുന്ന രീതി തെറ്റാണെന്ന് ഗവേഷകര്‍!

0

അരി ഭക്ഷണം നമ്മളുടെ പ്രധാന ഭക്ഷണമാണെങ്കിലും അരി പാകംചെയ്യുന്നരീതി ശാസ്ത്രീയമായി തെറ്റാണെന്ന് പുതിയ അവകാശവാദം. വെള്ളം തിളപ്പിച്ചശേഷം അതിലേക്ക് അരിയിട്ടാണ് നമ്മള്‍ ചോറുണ്ടാക്കാറ്.

എന്നാല്‍ തിളയ്ക്കുന്ന വെളളത്തില്‍ നേരിട്ട് ഇടുമ്പോള്‍, കീടനാശിനിയുടേയും വളത്തിന്റേയും ഉപയോഗത്തിന്റെ ഫലമായി മലിനമാകുന്ന ജലത്തില്‍ നിന്നും അരിയില്‍ എത്തിച്ചേരുന്ന ഓര്‍ഗാനിക് രൂപത്തിലല്ലാത്ത ആഴ്‌സനിക് പോലുളള രാസവസ്തുക്കള്‍ ശരീരത്തിലെത്തുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

ഹൃദ്രോഗം, പ്രമേഹം, കാന്‍സര്‍ തുടങ്ങിയ ഗുരുതരരോഗങ്ങള്‍ക്ക് കാരണമാകുമെന്നും അയര്‍ലന്റിലെ ബെല്‍ഫാസ്‌ററ് ക്വീന്‍സ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പറയുന്നു. മാരകവിഷാംശമുളളതാണ് ആര്‍സനിക്.

മറ്റ് വിളകളെ അപേക്ഷിച്ച് വെള്ളം തടകെട്ടിയാണ് നെല്ല് വളര്‍ത്തുന്നത്. അതുകൊണ്ട് തന്നെ നെല്ല് വെള്ളത്തില്‍ നിന്നും ഓര്‍ഗാനിക് രൂപത്തിലല്ലാത്ത ആര്‍സെനിക് പെട്ടെന്ന് വലിച്ചെടുക്കുന്നു. അരി ചൂടുവെള്ളത്തില്‍ തിളപ്പിക്കുമ്പോള്‍ ആര്‍സെനിക്കിന്റെ വിഷാംശം കുറയുമെന്നായിരുന്നു ഇതുവരെ കരുതിയിരുന്നത്. എന്നാല്‍ ഇത് പൂര്‍ണ്ണമായും തെറ്റാണെന്നാണ് തെളിഞ്ഞിരിക്കുന്നത്.

ഈ രീതി അശാസ്ത്രീയമാണെന്നും ഇതിന് പകരമായി തലേദിവസം രാത്രി വെള്ളത്തില്‍ ഇട്ടുവച്ച ശേഷം വേവിച്ചെടുക്കണമെന്നും ഇത് കീടനാശിനികളുടെ സാന്നിധ്യം എണ്‍പത് ശതമാനത്തോളം കുറയ്ക്കാന്‍ സഹായിക്കുമെന്നും ക്വീന്‍സ് യൂണിവേഴ്‌സിറ്റി ബയോളജിക്കല്‍ വകുപ്പിലെ ഗവേഷകര്‍ പറയുന്നു.

- Advertisement -