വിചിത്ര സര്‍ക്കുലറുമായി മദ്രാസ് സര്‍വകലാശാല; അധ്യാപകരുടെ വീടുകള്‍ സന്ദര്‍ശിക്കുന്നതിനും ഒപ്പം യാത്രചെയ്യുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് വിലക്ക്

0

പഠിക്കുന്ന വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ വീട്ടിലേക്ക് ക്ഷണിക്കുന്നതും ഒരുമിച്ച് യാത്ര ചെയ്യുന്നതും വിലക്കി മദ്രാസ് സര്‍വകലാശാല. വിദ്യാര്‍ത്ഥികള്‍ക്ക് നേരേയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്ക് തടയിടാനാണ് വ്യത്യസ്ത സര്‍ക്കുലറുമായി സര്‍വകലാശാല രംഗത്തെത്തിയത്.

അധ്യാപകര്‍ ഒരു കാരണവശാലും വിദ്യാര്‍ത്ഥികളെ വീടുകളിലേക്ക് ക്ഷണിക്കാന്‍ പാടില്ല, സര്‍വകലാശാലാ അധികൃതരുടെ അനുമതിയില്ലാതെ വിദ്യാര്‍ഥികള്‍ അധ്യാപകരുമൊത്ത് യാത്ര പോകുകയോ ഒന്നിച്ചു താമസിക്കുകയോ ചെയ്യരുതെന്നും രജിസ്ട്രാര്‍ ആര്‍. ശ്രീനിവാസന്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

അതേസമയം സര്‍ക്കുലര്‍ ഗവേഷക വിദ്യാര്‍ഥികളെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്ക ഉയരുന്നുണ്ട്. സര്‍വകലാശാലയെ വനിതാ സൗഹൃദമാക്കുകയാണ് ലക്ഷ്യമെന്നാണ് സൂചന. അതേസമയം പുതിയ നിര്‍ദ്ദേശങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന പരാതിയുമായി ചില അധ്യാപകര്‍ രംഗത്തെത്തിയിട്ടുണ്ട്.

- Advertisement -