വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങി വാട്‌സ്ആപ്പ്

0

ഗ്രൂപ്പ് പ്രൈവസി സെറ്റിങ് ഉള്‍പ്പെടെയുള്ള സേവനങ്ങളില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ വാട്‌സ്ആപ്പ് തയ്യാറെടുക്കുന്നു എന്ന്് റിപ്പോര്‍ട്ട്. ഐഒഎസ്, ആന്‍ഡ്രോയ്ഡ് പ്ലാറ്റ് ഫോമുകളിലെ ആപ്പുകളില്‍ ഈ മാറ്റങ്ങള്‍ ഉടന്‍ ലഭ്യമാകും.

അയച്ച മെസേജുകള്‍ വേണ്ടെങ്കില്‍ രഹസ്യമായി തന്നെ ഡിലീറ്റ് ചെയ്യാമെന്നതും പുതിയമാറ്റങ്ങളില്‍പ്പെടുന്നു. മെസേജ് അയച്ച് അഞ്ച് സെക്കന്‍ഡുകള്‍ക്ക് ശേഷം മുതല്‍ മെസേജുകള്‍ ഡിലീറ്റ് ചെയ്യാനാകും. കൂടാതെ ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ എന്നിവയിലേതു പോലെ തന്നെ ഡാര്‍ക്ക് മോഡ് വാട്‌സാപ്പിലും ഉടന്‍ ലഭ്യമായേക്കും എന്നാണ് സൂചന.

ഹൈഡ് മ്യൂട്ടഡ് സ്റ്റാറ്റസ് എന്ന പുതിയ ഓപ്ഷന്‍ കോണ്‍ടാക്റ്റ് ലിസ്റ്റിലെ എല്ലാ സ്റ്റാറ്റസ് അപ്‌ഡേറ്റുകളും മ്യൂട്ട് ആക്കി ഇടാനും സഹായകരമാകും. അതുപോലെ തന്നെ കൊണ്‍ടാക്റ്റ് ലിസ്റ്റില്‍ സ്ഥിരം മെസേജ് അയക്കാറുള്ള നമ്പറുകള്‍ പ്രയോറിറ്റി ചെയ്തിടാനും ഇനി മുതല്‍ സാധിക്കും.

വിവിധ പ്ലാറ്റ്‌ഫോമുകളില്‍ വാട്‌സ്ആപ്പ് ഒരേസമയം ഉപയോഗിക്കാനാകുന്ന സംവിധാനവും വാട്‌സ്ആപ്പ് അവതരിപ്പിക്കും. പുതിയ മള്‍ട്ടിപ്ലാറ്റ് ഫോം ഫീച്ചര്‍ ആപ്പിളിന്റെ ഐപാഡിലാവും ആദ്യം ലഭ്യമാക്കുക.

ഐഒഎസ് ബീറ്റ വേര്‍ഷന്‍ 2.19.110.20, ആന്‍ഡ്രോയ്ഡ് ബീറ്റ വേര്‍ഷന്‍2.19.298 എന്നിവയില്‍ ഗ്രൂപ്പ് പ്രൈവസി സെറ്റിങ് ലഭ്യമാക്കും.

- Advertisement -