ഫിഫ ബാലൺ ഡി ഓർ പുരസ്കാരം ആദ്യം ലഭിച്ചത് ആർക്കെന്നറിയാമോ?

0

ലോക ഫുട്ബോളിനെ നിയന്ത്രിക്കുന്ന ആഗോള സംഘടനയായ  ഫിഫ ഓരോ വർഷത്തെയും മികച്ച ഫുട്ബോൾ താരത്തിനു നൽകുന്ന പുരസ്കാരമാണ് ഫിഫ ബാലൺ ഡി ഓർ(FIFA Ballon d’Or) അഥവാ സ്വർണ്ണപ്പന്ത്. ദേശീയ ടീം ക്യാപ്റ്റൻമാർ, പരിശീലകർ, മാധ്യമപ്രവർത്തകർ, എന്നിവർ നൽകുന്ന  വോട്ടിന്റെ അടിസ്ഥാനത്തിലാണ് ജേതാവിനെ തെരഞ്ഞെടുക്കുന്നത്. സ്വിറ്റ്സർലന്റിലെ സൂറിച്ചിലുള്ള ഫിഫ ആസ്ഥാനത്തെ കോൺഗ്രസ് ഹാളിൽ വച്ചാണ് പുരസ്കാര പ്രഖ്യാപനം നടത്തുന്നത്.

2010-ൽ  അർജൻറീനയുടെ ലയണൽ മെസിയ്ക്കാണ് ആദ്യമായി പുരസ്കാരം ലഭിച്ചത്. പിന്നീടുള്ള രണ്ടു വർഷങ്ങളിലും (2011-ലും 2012-ലും) പുരസ്കാരം നിലനിർത്തിക്കൊണ്ട് ആദ്യത്തെ  ഹാട്രിക്ക് നേട്ടവും മെസ്സി സ്വന്തമാക്കി. ഏറ്റവുമൊടുവിൽ 2019 ലെ പുരസ്കാരവും ഇപ്പോഴിതാ  മെസ്സി സ്വന്തമാക്കിയിരിക്കുന്നു. ഇതോടെ ആറ് ഫിഫ ബാലൺ ഡി ഓർ  പുരസ്കാരങ്ങൾ ഇദ്ദേഹം നേടിയിട്ടുണ്ട്.
2013-ലെയും 2014-ലെയും ഫിഫ ബാലൺ ഡി ഓർ പുരസ്കാരം പോർച്ചുഗലിന്റെ ക്രിസ്റ്റാനോ റൊണാൾഡോയ്ക്കാണ് ലഭിച്ചത്.


1956 മുതൽ 2009 വരെ മികച്ച ലോക ഫുട്ബോളറിനു ഫിഫ വേൾഡ് പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരമാണ് നൽകിയിരുന്നത്. ഈ പുരസ്കാരത്തെയും ഫ്രഞ്ച്ഫുട്ബോളിലെ ബാലൺ ഡി ഓർ പുരസ്കാരത്തെയും ചേർത്തുകൊണ്ട് ഫിഫ ബാലൺ ഡി ഓർഎന്ന പേരിൽ പുരസ്കാരം നൽകിത്തുടങ്ങിയത് 2010 മുതലാണ്. ഫിഫ ബാലൺ ഡി ഓർ പുരസ്കാരത്തോടൊപ്പം മികച്ച വനിതാ ഫുട്ബോൾ താരത്തിനുള്ള വിമെൻസ് വേൾഡ് പ്ലെയർ ഓഫ് ദി ഇയർ, മികച്ച പരിശീലകനുള്ള വേൾഡ് കോച്ച് ഓഫ് ദി ഇയർ, മികച്ച ഗോളിനുള്ള പുസ്കാസ് സമ്മാനം, ഫിഫ വേൾഡ് XI സമ്മാനം, എന്നിവയും പ്രഖ്യാപിക്കാറുണ്ട്.

- Advertisement -