അശ്ലീല ആംഗ്യം കാണിച്ച യുവാവിനെ ഓടിച്ചിട്ട് തല്ലി യുവതി

0

അശ്ലീല ആംഗ്യം കാണിച്ച യുവാവിനെ ഓടിച്ചിട്ട് തല്ലി യുവതി. ഇയാള്‍ക്ക് കണക്കിന് തല്ല് കിട്ടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. തല്ലിയ യുവതി സാധാരണക്കാരിയല്ല. ബ്രസീലിലെ വനിതാ റസലിംഗ് താരമായ ജോസീ വിറീയയാണ് അശ്ലീല ആംഗ്യവുമായി എത്തിയ യുവാവിന് പൊതിരം കൊടുത്തത്.നീന്തല്‍വസ്ത്രത്തിന്റെ ഷൂട്ടിംഗിനായി നില്‍ക്കുന്ന വിറീനയ്ക്ക് നേരെ ആശ്ലീല ആംഗ്യവുമായി യുവാവ് എത്തുകയായിരുന്നു. ഷൂട്ടിംഗ് യൂണിറ്റ് കുറച്ചകലെയായിരുന്നതിനാല്‍ വിറീയയും ഒറ്റയ്ക്കാണെന്നാണ് യുവാവ് കരുതിയത്. കമന്റുകളുമായി അയാള്‍ വീറിയയ്ക്ക് പിന്നാലെയെത്തി. പ്രതികരിക്കുന്നില്ലെന്ന് കണ്ടതോടെ വിറീയയുടെ മുന്നില്‍ നിന്ന് സ്വയംഭോഗംചെയ്യാന്‍ തുടങ്ങി. ഇതോടെ ക്ഷമ നശിച്ച വിറീയ യുവാവിനെ നന്നായി പെരുമാറുകയായിരുന്നു. ഇടിയും ചവിട്ടും കൊണ്ട് അവസാനം ബോധംകെട്ടു. ബോധം വീണതോടെ രക്ഷപ്പെടാനായി യുവാവിന്റെ ശ്രമം. എന്നാല്‍ പൊലീസ് എത്തുന്നതുവരെ വിറീയ അയാളെ പിടിച്ചുവെച്ചു.

- Advertisement -