ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ മലയാളി താരം സെമിയില്‍

0

ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ നാനൂറ് മീറ്റര്‍ ഹര്‍ഡില്‍സില്‍ മലയാളി താരം എംപി ജാബിര്‍ സെമിയില്‍ പ്രവേശിച്ചു. ദോഹയില്‍ നടക്കുന്ന ചാംപ്യന്‍ഷിപ്പില്‍ വെള്ളിയാഴ്ച്ച നടന്ന ഹീറ്റ് വണ്‍ മത്സരത്തില്‍ 49.62 സെക്കന്‍ഡില്‍ മൂന്നാമനായാണ് ജാബിര്‍ ഫിനിഷ് ചെയ്തത്.

നോര്‍വെ താരം കാര്‍സ്റ്റെന്‍ വാര്‍ഹോമാണണ് 49.27 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ഒന്നാമനായത്. അയര്‍ലണ്ട് താരം തോമസ് വാര്‍ 49.41 സമയം രേഖപ്പെടുത്തി രണ്ടാമതെത്തി.

- Advertisement -