ആടി ആടി ഗിന്നസ് ബുക്കിലേക്ക്

0


ഊഞ്ഞാലാടി ഗിന്നസ് റിക്കാര്‍ഡില്‍ ഇടം പിടിച്ചിരിക്കുകയാണ് ചാര്‍ലി ഒബ്രേയ്ന്‍ എന്ന ന്യൂസിലന്‍ഡുകാരന്‍. ഒരു രാത്രിയും രണ്ടു പകലുമാണ് തുടര്‍ച്ചയായി ഊഞ്ഞാലാടിയത്. തുടര്‍ച്ചയായി 33 മണിക്കൂര്‍ ഊഞ്ഞാലാടിയാണ് ഈ പതിനാറുകാരന്‍ റിക്കാര്‍ഡ് തന്റെ പേരിലാക്കിയത്.

ആട്ടത്തിനിടയില്‍ ഓരോ മണിക്കൂറും അഞ്ചു മിനിറ്റ് ഇടവേള ലഭിച്ചിരുന്നു. 2013ല്‍ ന്യൂസി?ലന്‍ഡില്‍ തന്നെയുള്ള ഒരു സ്ത്രീ സ്ഥാപിച്ച 32 മണിക്കൂറിന്റെ റിക്കാര്‍ഡാണ് ഒബ്രേയ്ന്‍ തകര്‍ത്തത്.

- Advertisement -