എസ്ബിഐയിൽ ബാങ്കിലെത്താതെയും അക്കൗണ്ട് തുടങ്ങാം

0

എസ്ബിഐയിൽ ബാങ്കിലെത്താതെയും അക്കൗണ്ട് തുടങ്ങാം. ഇൻസ്റ്റ സേവിങ്സ് ബാങ്ക് അക്കൗണ്ട് സംവിധാനം പുനഃരാരംഭിച്ചതിനെതുടർന്നാണിത്.കോവിഡ് വ്യാപനത്തെതുടർന്നാണ് ബാങ്കിലെത്താതെയും അക്കൗണ്ട് തുറക്കാനുള്ള സൗകര്യം എസ്ബിഐ വീണ്ടുമൊരുക്കുന്നത്.
സ്മാർട്ട്ഫോണിൽ ബാങ്കിന്റെ യോനോ ആപ്പ് ഡൗൺലോഡ് ചെയ്യുകയാണ് ഇതിനായി ആദ്യം ചെയ്യേണ്ടത്. പാനോ, ആധാറോ ഉണ്ടെങ്കിൽ ഡിജിറ്റലായി അക്കൗണ്ട് തുറക്കാം. ഇൻസ്റ്റ അക്കൗണ്ട് തുറക്കുന്നവർക്ക് രൂപെ ഡെബിറ്റ് കാർഡ് നൽകും.
യോനോ ആപ്പിൽ പാൻ, ആധാർ വിവരങ്ങൾ നൽകിയശേഷം ഫോണിലെത്തുന്ന ഒടിപി കൂടി നൽകുക. വ്യക്തിവിവരങ്ങൾക്കൂടി നൽകിയാൽ നടപടി പൂർത്തിയാകും. അപ്പോൾതന്നെ പണമിടപാടും സാധ്യമാകും.
നോമിനേഷൻ സൗകര്യം, എസ്എംഎസ് അലർട്ട്, എസ്ബിഐ ക്വിക്ക് മിസ്ഡ് കോൾ സർവീസ് എന്നീ സേവനങ്ങളും ലഭിക്കും. ഒരുവർഷത്തിനുള്ളിൽ കെവൈസി രേഖകൾ ബാങ്കിലെത്തിച്ചാൽമതി.

- Advertisement -