ബോളിവുഡില്‍ തിളങ്ങി ദുല്‍ഖര്‍; ലക്ക് വേഴ്‌സസ് ഹാര്‍ഡ് വര്‍ക്ക് വീഡിയോ പുറത്ത്

0

ബോളിവുഡില്‍ മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ചെറിയ വീഡിയോ പുറത്തിറങ്ങി.

കാര്‍വാന്‍ എന്ന ഹിന്ദി ചിത്രത്തിന് ശേഷം ദുല്‍ഖര്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘സോയ ഫാക്ടര്‍’. ചിത്രം സെപ്റ്റംബര്‍ 20-ന് തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തും. ചിത്രത്തിലെ പുതിയ വീഡിയോ ആയ ലക്ക് വേഴ്‌സസ് ഹാര്‍ഡ് വര്‍ക്ക് ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുന്നത്.

ചിത്രത്തില്‍ ഒരു ക്രിക്കറ്റ് താരമായാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്. സോയ ഫാക്ടര്‍ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. സോനം കപൂര്‍ ആണ് ചിത്രത്തിലെ നായിക. അഭിഷേക് ശര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

- Advertisement -